മട്ടന്നൂർ: പേരാവൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് കരി ഓയിൽ ഒഴിച്ചു നശിപ്പിച്ചു.
നരയമ്പാറ-കല്ലേരിക്കൽ റോഡിലെ ട്രാൻസ്ഫോർമറിനടുത്ത് സ്ഥാപിച്ച ബോർഡിലാണ് കരി ഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തിയത്. ശൈലജയുടെ ഫോട്ടോ അടക്കമുള്ള ബോർഡാണ് വികൃതമാക്കിയത്.